KOYILANDY DIARY

The Perfect News Portal

കലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് ഉജ്വല മുന്നേറ്റം

കോഴിക്കോട് : കലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോളേജുകളിലെ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ചരിത്രവിജയം. സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ബഹുഭൂരിപക്ഷം ക്യാമ്പസുകളിലും എസ്എഫ്ഐ വിജയം നേടി. 130 കോളേജുകളില്‍ 84 കോളേജുകളിലെയും മുഴുവന്‍ സീറ്റും എസ്എഫ്ഐ സ്വന്തമാക്കി.

142 യുയുസി മാരില്‍ 105ഉും എസ്എഫ്ഐ നേടി. കോഴിക്കോട് ജില്ലയില്‍ 38 യുയുസിമാരില്‍ 30ഉും എസ്എഫ്ഐ നേടി. തെരഞ്ഞെടുപ്പ് നടന്ന 33 കോളേജുകളില്‍ 22 എണ്ണത്തില്‍ മുഴുവന്‍ സീറ്റും എസ്എഫ്ഐ നേടി. മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, മടപ്പള്ളി ഗവ കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, മുചുകുന്ന് എസ്എആര്‍ബിടിഎം കോളേജ്, മൊകേരി ഗവ. കോളേജ്, ചേളന്നൂര്‍ എസ്എന്‍ കോളേജ്, പേരാമ്പ്ര സികെജി കോളേജ്, കൊയിലാണ്ടി എസ്എന്‍ഡിപി കോളേജ്, കിളിയനാട് ഐഎച്ച്ആര്‍ഡി കോളേജ്, നാദാപുരം ഗവ. കോളേജ്, ബാലുശേരി ഗവ. ആര്‍ട്സ് കോളേജ്, ഒഞ്ചിയം മുക്കാളി സിഎസ്ഐ കോളേജ് എന്നിവയാണ് എസ്എഫ്ഐ വിജയം നേടിയ പ്രധാന കോജേുകള്‍.

വയനാട്ടില്‍ എട്ട് കോളേജുകളില്‍ ആറെണ്ണത്തിലെയും യൂണിയനും എസ്എഫ്ഐ സ്വന്തമാക്കി. 11 യുയുസി സീറ്റില്‍ എട്ടെണ്ണം എസ്എഫ്ഐ നേടി. മലപ്പുറത്ത് 14 കോളേജുകളില്‍ മുഴുവന്‍ സീറ്റും എസ്എഫ്ഐ നേടി. വര്‍ഷങ്ങളായി എംഎസ്എഫിന്റെ കുത്തകയായിരുന്ന മലപ്പുറം ഗവ. കോളേജ് എംഎസ്എഫില്‍ നിന്ന് പിടിച്ചെടുത്തു. ജില്ലയില്‍ നിന്ന് 17 യുയുസിമാരാണ് എസ്എഫ്ഐക്കുള്ളത്.

Advertisements

കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി എസ്എഫ്ഐ മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് മികച്ച വിജയമാണ് സ്വന്തമാക്കിയത്. മലപ്പുറം ജില്ലയില്‍ പൊന്നാനി എംഇഎസ് കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 59 ല്‍ 53 സീറ്റും എസ്എഫ്ഐ നേടി. പതിറ്റാണ്ടുകളായി എംഎസ്എഫ് ജയിച്ചുകൊണ്ടിരുന്ന മലപ്പുറം ഗവണ്‍മെന്റ് കോളേജ് യൂണിയന്‍ ഭരണം എസ്എഫ്ഐ സ്വന്തമാക്കി.

കോഴിക്കോട് ജില്ലയില്‍ സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ബഹുഭൂരിപക്ഷം ക്യാമ്പസുകളിലും എസ്എഫ്ഐക്കാണ് ജയം. ജില്ലയിലെ 38 യുയുസിമാരില്‍ 30 ഊം എസ്എഫ്ഐ സ്വന്തമാക്കി. മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, മടപ്പള്ളി ഗവ കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, മുചുകുന്ന് എസ്എആര്‍ബിടിഎം കോളേജ്, മൊകേരി ഗവ. കോളേജ്, ചേളന്നൂര്‍ എസ് എന്‍ കോളേജ്, എസ്എന്‍ സെല്‍ഫ് ഫിനാന്‍സിങ് കോളേജ്, ഗോകുലം കോളേജ്, പേരാമ്പ്ര സികെജി കോളേജ്, ഗവ. കോളേജ് കുന്നമംഗലം, നാദാപുരം ഐഎച്ച്ആര്‍ഡി കോളേജ്, കൊയിലാണ്ടി എസ്എന്‍ഡിപി കോളേജ്, കിളിയനാട് ഐഎച്ച്ആര്‍ഡി കോളേജ്, നാദാപുരം ഗവ. കോളേജ്, ഒഞ്ചിയം മുക്കാളി സിഎസ്ഐ കോളേജ് എന്നീവടങ്ങളെല്ലാം എസ്എഫ്ഐക്കാണ്.

മീഞ്ചന്ത ഗവ. ആര്‍ട്സ് സയന്‍സ് കോളേജില്‍ കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട ചെയര്‍മാന്‍ സീറ്റ് അടക്കം തിരിച്ചു പിടിച്ച് ഉജ്വല മുന്നേറ്റമാണ് എസ്എഫ്ഐ നടത്തിയത്. പാര്‍ലമെന്ററി രീതിയില്‍ തെരഞ്ഞെടുപ്പ് നടന്ന ഫാറൂഖ് കോളേജില്‍ 53 ക്ലാസ് പ്രതിനിധികള്‍ എസ്എഫ്ഐ സ്വന്തമാക്കി. ജനറല്‍ സീറ്റുകളില്‍ രണ്ട് മുതല്‍ ഏഴ് വരെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ദേവഗിരി സെന്റ് ജോസഫ്സ് കോളേജ്, മുക്കം എംഎഎംഒ കോളേജ് എന്നീവടങ്ങളില്‍ യുഡിഎസ്എഫിനാണ് യൂണിയന്‍.

പാലക്കാട് ജില്ലയിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വന്‍ മുന്നേറ്റമാണ് സൃഷ്ടിച്ചത്. ജില്ലയിലെ നാല് കോളേജുകള്‍ കെഎസ്യു, എംഎസ്എഫ് സഖ്യത്തില്‍നിന്ന് എസ്എഫ്ഐ പിടിച്ചെടുത്തു. എലവഞ്ചേരി എഴുത്തച്ഛന്‍ കോളേജ്, മണ്ണാര്‍ക്കാട് എംഇഎസ് കോളേജ്, അട്ടപ്പാടി ഐഎച്ച്ആര്‍ഡി, ഗവണ്‍മെന്റ് കോളേജ് എന്നിവയാണ് എസ്എഫ്ഐ പിടിച്ചെടുത്തത്. ഷൊര്‍ണൂര്‍ എസ്എന്‍ കോളേജില്‍ കഴിഞ്ഞതവണ പകുതി സീറ്റ് നേടിയ എസ്എഫ്ഐ ഇത്തവണ മുഴുവന്‍ സീറ്റും തൂത്തുവാരി.

– See more at: http://www.deshabhimani.com/news-kerala-all-latest_news-500308.html#sthash.n06Wx3xQ.dpuf