KOYILANDY DIARY.COM

The Perfect News Portal

കലാഭവന്‍ മണിയുടെ ശവസംസ്‌കാരം വൈകീട്ട് അഞ്ചിന് ചാലക്കുടിയിലെ വീട്ടുവളപ്പില്‍

തൃശൂര്‍: അന്തരിച്ച പ്രശസ്ത സിനിമാതാരം കലാഭവന്‍ മണിയുടെ ശവസംസ്‌കാരം വൈകീട്ട് അഞ്ചിന് ചാലക്കുടിയിലെ വീട്ടുവളപ്പില്‍ നടക്കും. കലാഭവന്‍ മണിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പത്തരയോടെ തൃശൂര്‍ മെഡിക്കല് കോളേജ് ആശുപത്രിയില്‍ പൂര്‍ത്തിയാകും.മരണവാര്‍ത്തയറിഞ്ഞ്  നിരവധിപേരാണ് ആശുപത്രി മോര്‍ച്ചിക്ക് മുന്നില്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരിക്കുന്നത്.  മരണം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മണിയെ ശനിയാഴ്ച അവശനിലയില്‍ കണ്ടെത്തിയ ഔട്ട് ഹൌെസ് ചാലക്കുടി റൂറല്‍ എസ്പി കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി സീല്‍ ചെയ്തു.

മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമുണ്ടെന്ന് അമൃത ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു മെഡിക്കല്‍ റിപ്പോര്‍ട്ടും പുറത്തുവന്ന ശേഷം ഇക്കാര്യം സംബന്ധിച്ച് കുടുതല്‍ വിവരം ലഭിക്കുകയുള്ളൂ.

മണിയുടെ മൃതദേഹം 11ഓടെ സംഗീതനാടക അക്കാദമിലേക്ക് കൊണ്ടുവരും. ഒരുമണിയോടെ ചാലക്കുടിയിലെത്തിക്കുന്ന മൃതദേഹം ചാലക്കുടി ടൌണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് അഞ്ചോടെ വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.

Advertisements

 

 

Share news