KOYILANDY DIARY.COM

The Perfect News Portal

കലാഭവൻ മണിയുടെ അസ്വാഭാവിക മരണം ആറുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവ്

തൃശൂര്‍ :  നടൻ കലാഭവൻമണിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ആറുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി ഉത്തരവ്. മണിയുടെ മരണം സ്വാഭാവിക മരണമാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ചാലക്കുടി ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

മണിയുടെ ഡ്രൈവര്‍ പീറ്റര്‍, മാനേജര്‍ ബേബി, സുഹൃത്തുക്കളായ അനീഷ്, മുരുകന്‍, വിപിൻ, അരുണ്‍ എന്നിവരെയാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കുക. ആറുപേരുടെയും സമ്മതപ്രകാരമാകും പരിശോധന നടത്തുക. മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെയും ക്ളോര്‍ പൈറിഫോസിന്റെയും അംശം കണ്ടെത്തിയിരുന്നു.

Share news