KOYILANDY DIARY

The Perfect News Portal

ഓട ദുരന്തം: നൗഷാദിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി- മൂന്ന് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്:  ഓടയില്‍ വീണ തൊഴിലാളികളെ രക്ഷിക്കുന്നതിടെ മരിച്ച ഓട്ടോ ഡ്രൈവര്‍ കരുവിശ്ശേരി നൗഷാദിന്റെ
കുടുംബത്തെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നൌഷാദിന്റെ കബറടക്കത്തിന് ശേഷം വീട്ടിലെത്തിയ മുഖ്യമന്ത്രി കുടംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ധനസഹായമോ, നൌഷാദിന്റെ ഭാര്യക്ക് യോഗ്യതക്കനുസരിച്ച് ജോലി നല്‍കും. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കുമെന്നും അദ്ധേഹം പറഞ്ഞു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ഓട വൃത്തിയാക്കാന്‍ കരാരെടുത്തിരുന്ന ശ്രീറാം കമ്പനിയുടെ ഉദ്യോഗസ്ഥരായ സൈറ്റ് എഞ്ചിനീയര്‍ രഘു റെഡ്ഡി, സേഫ്റ്റി ഓഫീസര്‍ ആലോക് ആന്റണി, പ്രൊജക്റ്റ് മാനേജര്‍ ശെല്‍വകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.