കപ്പ കൃഷിയുമായി വന്മുകം-എളമ്പിലാട് സ്കൂളിലെ കുട്ടി കർഷകർ

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ കുട്ടി കർഷകരുടെ നേതൃത്വത്തിൽ സ്കൂൾ പറമ്പിൽ കപ്പകൃഷിക്ക് തുടക്കമായി. ആറ് മാസം കൊണ്ട് വിളവെടുക്കാവുന്ന കൽപ്പക ഇനത്തിൽ പെട്ട തണ്ട് ഉപയോഗിച്ചാണ് കൃഷി തുടങ്ങിയത്. മൂടാടി കൃഷി ഓഫീസർ കെ.വി. നൗഷാദ് കപ്പതണ്ട് നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.എം. ഷൈബി അധ്യക്ഷയായി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, സ്കൂൾ ലീഡർ എ.ആർ. അമേയ, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, പി. നൂറുൽഫിദ, വി.ടി. ഐശ്വര്യ, തനിഷ്ക് ചാത്തോത്ത്, സഞ്ജയ് ഷാജി എന്നിവർ സംസാരിച്ചു.

