കനത്ത മഴ: നടേലക്കണ്ടി, കൊരയങ്ങാട് ഭാഗം വെള്ളത്തിൽ മുങ്ങി


കൊയിലാണ്ടി: കനത്ത മഴ താഴ്ന്ന പ്രദേശങ്ങളും. റോഡുകളും വെള്ളത്തിലായി. യാത്രാദുരിതം രൂക്ഷം. കൊയിലാണ്ടി പട്ടണത്തിനോട് ചേർന്ന് നിൽക്കുന്ന കൊരയങ്ങാട് വാർഡിലെ അമ്പാടി റോഡ് പൂർണ്ണമായും വെള്ളത്തിലായി. ഇതിനടുത്തുള്ള വയൽപുര ഭാഗത്തെ നിരവധി വീടുകളും വെള്ളത്തിലായി. നടേലക്കണ്ടി റോഡ്, സ്റ്റേഡിയത്തിനു പിറകുവശത്തെ റോഡും വെള്ളക്കെട്ടിലായി ഇവിടെ നടേലക്കണ്ടി രാജീവൻ, ബാലകൃഷ്ണ പണിക്കർ, ഡോ. അനുദേവാനന്ദ്, ഷർഷാദ് തുടങ്ങിയവരുടെ വീടുകൾ വെള്ളത്തിലായി ഇവിടെ നിരവധി വർഷമായി മഴക്കാലത്ത് ദുരിതം തുടരുന്നതായി വീട്ടുടമകൾ പറഞ്ഞു. നടേലക്കണ്ടി റോഡിൽ കാൽനട യാത്രപോലും പറ്റാത്ത സാഹചര്യത്തിലാണുള്ളത്.


സ്റ്റേഡിയം ഭാഗത്ത് നിന്നും, കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിൽ നിന്നും, റെയിൽവെ സ്റ്റേഷൻ ഭാഗത് നിന്നും കുത്തിയൊലിച്ച് വരുന്ന വെള്ളമാണ് ഇവിടെ ഇത്രയോറെ പ്രയാസത്തിലാക്കിയതെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങൾ പലതും വെളളക്കെട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. പല ബൈക്കുകളും മറ്റ് വാഹനങ്ങളും ഉള്ളിൽ വെള്ളം കയറി ഓഫായത് കാരണം യാത്ര്കകാർ ദിരിത്തതിലായിരിക്കുകയാണ്. പ്രദേശത്ത് ഇപ്പോൽ നഗരസഭയുടെ കണ്ടിജൻസി ജീവനക്കാർ എത്തി. പ്രദേശത്തെ അടഞ്ഞ് കിടക്കുന്ന ഭാഗങ്ങൾ പരിശോധിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. പ്രദേശത്ത് ഇരുപതോളം കുടുംബങ്ങള് വെള്ളപ്പൊക്ക ഭീഷണിയിലാണുള്ളത്.


