കനത്തമഴ: മൂന്നാറില്‍ വന്‍ നാശനഷ്‌ടം

ഇടുക്കി: രണ്ട് ദിവസമായ പെയ്യുന്ന കനത്ത മഴയില്‍ മൂന്നാറില്‍ വന്‍ നാശനഷ്‌ടം. മൂന്നാര്‍ ടൗണിലും ഇക്കാ നഗറിലും തീവ്രമഴ തുടരുകയാണ്. ഇക്ക നഗറില്‍ വീടുകളിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. മഴവെള്ളപ്പാച്ചിലില്‍ പെരിയവാര പാലം ഒലിച്ചുപോയി. ഇതോടെ മറയൂര്‍ പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്.
