കണ്ണൂര്‍ ജില്ലാ സ്കൂള്‍ കലോത്സവത്തിന് തലശേരിയില്‍ തുടക്കമായി

തലശ്ശേരി: കണ്ണൂര്‍ ജില്ലാ സ്കൂള്‍ കലോത്സവത്തിന് തലശേരിയില്‍ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി പതിനേഴ് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. തലശ്ശേരി ഗവ ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്കൂളാണ് കലോത്സവത്തിന്റെ പ്രധാനവേദി.
ബിഇഎം ഹയര്‍സെക്കണ്ടറി, സെന്റ് ജോസഫ് ഹയര്‍സെക്കണ്ടറി, ചിറക്കര ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി, എംഎം ഹയര്‍സെക്കണ്ടറി, ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി തിരുവങ്ങാട്, ഗവണ്മെന്റ് എസ്ബിഎസ് വലിയമാടാവില്‍ എന്നിവിടങ്ങളിലായി പതിനേഴ് വേദികളിലാണ് മത്സരങ്ങള്‍ പുരോഗിക്കുന്നത്. ആദ്യ ദിനം തിരുവാതിര, കേരള നടനം, ഓടക്കുഴല്‍, ബാന്റ് മേളം തുടങ്ങിയ മത്സരങ്ങളാണ് നടക്കുക.

കേരളത്തിലുണ്ടായ പ്രളയം കാരണം കലോത്സവങ്ങള്‍ക്ക് ഇത്തവണ മാറ്റ് കുറവാണ്.കലോത്സവങ്ങളില്‍ സാധാരണ കണ്ണൂരെത്തുന്ന കാണികള്‍ പോലും ഇത്തവണ വേദികള്‍ക്ക് മുമ്ബില്‍ ഇല്ല. ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായാണ് ഇത്തവണ കലോത്സവങ്ങള്‍. ഇന്ന് ആരംഭിച്ച കലോത്സവം വെള്ളിയാഴ്ച സമാപിക്കും.

