കണ്ണൂരിൽ ബോംബേറിൽ 26 വയസ്സുകാരൻ കൊല്ലപ്പെട്ടു
കണ്ണൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് (26) കൊല്ലപ്പെട്ടത്. കല്ല്യാണ വീട്ടിലേക്ക് പോകുംവഴിയാണ് ബോബേറുണ്ടായതെന്ന് പോലീസ്. സംഭവത്തിൽ 3 പേർക്ക് പരിക്കേറ്റതായാണ് അറിയുന്നത്. ഇന്നലെ സമീപ പ്രദേശത്തെ ഒരു വിവാഹ വീട്ടിലുണ്ടായ കർക്കങ്ങളുടെ തുടർച്ചയായാണ് സംഭവമെന്ന് പോലീസ് കുരുതുന്നു. ഉച്ചബാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്ന തർക്കം എന്നും അറിയുന്നു. ജിഷ്ണുവിന്റെ ശരീരത്തിൽ വടിവാളുകൾ ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബോംബെറിഞ്ഞ ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടതായാണ് അറിയുന്നത്.

