കണ്ണൂരില്‍ സ്ഫോടനം, ഒരാള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ സ്ഫോടനം, ഒരാള്‍ മരിച്ചു. കണ്ണൂര്‍ പുതിയതെരു കീരിയാട് വെള്ളിയാഴ്ച ഉച്ചയോടെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് സ്ഫോടനം ഉണ്ടായത്. കീരിയാട് എരുമവയലില്‍ നടന്ന സ്ഫോടനത്തില്‍ അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.
ഉത്തര്‍പ്രദേശ് സ്വദേശി ബര്‍ക്കത്ത് ആണ് മരിച്ചത്. മറ്റു തൊഴിലാളികള്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇലക്ട്രിക് ഉപകരണമാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

