കണ്ണൂരില്‍ വീണ്ടും ആര്‍എസ്‌എസ്സ് അക്രമം

പാനൂര്‍: കണ്ണൂരില്‍ വീണ്ടും അക്രമം അഴിച്ചുവിട്ട് സമാധാനം തകര്‍ക്കാന്‍ ആര്‍എസ്‌എസിന്റെ ആസൂത്രിത ശ്രമം .പാനൂരില്‍ ആര്‍എസ്‌എസ്സ് ക്രിമലുകള്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു.
പാനൂര്‍ പാത്തിപ്പാലം വളള്യായി റോഡില്‍ സ്വന്തന്ത്ര വായനശാലയ്ക്കു സമീപത്തുവെച്ച് ശനിയാഴ്ച്ച രാത്രി പതിനൊന്നര മണിയോടെയാണ് അക്രമം. പ്രദേശത്തെ കല്യാണ വീട്ടില്‍ നിന്നു തിരിച്ചു വരുമ്ബോഴാണ് സിപിഐ എം പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി പതിയിരുന്ന ആര്‍എസ്‌എസ് ക്രിമിനല്‍ സംഘം അക്രമിച്ചത്.

പാത്തിപ്പാലത്ത് ഇടച്ചേരിന്റവിടെ പ്രവീണ്‍ (26) ചന്ദ്രനിലയില്‍ ഷിനന്റു (26) മുക്രീന്റെവിടെ ഷിബു (28) പൂവുള്ള പറമ്ബത്ത് ജസ്വന്ത് (24) ഇടച്ചേരിന്റവിടെ ഭവിത്ത് (25) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇവരില്‍ ഷിബുവിനെ പരിയാരം മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

