കണ്ണൂക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കോഴിക്കോട്: വടകര കണ്ണൂക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കല്ലൂര്‍ ശിവക്ഷേത്രം മേല്‍ശാന്തി പത്മനാഭന്‍ നമ്പൂതിരി(56), പങ്കജാക്ഷിയമ്മ (50), ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ രണ്ടിനാണ് അപകടം. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിരിക്കുകയായിരുന്നു. നാലുപേരാണ് കാറിലുണ്ടായിരുന്നത് .

