KOYILANDY DIARY.COM

The Perfect News Portal

കടൽക്ഷോഭം രൂക്ഷം വഞ്ചികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

കൊയിലാണ്ടി: ലക്ഷ ദ്വീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് കടൽക്ഷോഭം രൂക്ഷമായി. കാപ്പാട് തുവ്വപ്പാറയിലും സമീപ പ്രദേശങ്ങളിലെ തീരപ്രദേശത്തും അതിശക്തമായ കടൽക്ഷോഭമാണ് ഇന്നും തുടരുന്നത്. തുവ്വപ്പാറയിൽ ഒറുപൊട്ടും കാവ് ക്ഷേത്രത്തിൻ്റെ ഭണ്ഡാരവും തിരമാലകൾ കവർന്നു. തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുകയാണ്. മൽസ്യതൊഴിലാളികളോട് മൽസ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ ഏഴു കുടിക്കൽ ഭാഗത്ത് തീരദേശ റോഡ് തകർന്ന ഭാഗം ഇറിഗേഷഷൻ വിഭാഗം കരിങ്കൽ ഇറക്കി സുരക്ഷാ കവചമൊരുക്കി. തീരദേശത്ത് വെച്ചിരുന്ന വഞ്ചികൾ മൽസ്യതൊഴിലാളികൾ സുരക്ഷിത സ്ഥാനങ്ങളിലെക്ക് മാറ്റി. കടലാക്രമണ മേഖലയിൽ നിയുക്ത എം.എൽ.എ കാനത്തിൽ ജമീല സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *