കട്ടില വെക്കൽ കർമ്മം

കൊയിലാണ്ടി: മുചുകുന്ന് ശ്രീ ദൈവത്തും കാവ് പരദേവതാ ക്ഷേത്രം-കന്നിക്കൊരു മകൻ പരദേവതാ ക്ഷേത്ര ജീർണ്ണോദ്ധാരണത്തിന്റെ ഭാഗമായി കട്ടില വെക്കൽ കർമ്മം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തളിപറമ്പ് ചവനപുഴ മുണ്ടേട്ട് കുബേരൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി എടവന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം ശാന്തി സന്തോഷ് നമ്പൂതിരി മേപ്പയ്യൂർ, ക്ഷേത്രം രക്ഷാധികാരി ബാലകൃഷ്ണൻ നായർ, ക്ഷേത്രം കാരണവൻമാർ, അടിയന്തിരകാർ, ക്ഷേത്രം കമ്മറ്റി അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

