കടുക്ക പറിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
കൊയിലാണ്ടി: കാപ്പാട് കടലിൽ സുഹൃത്തുക്കളോടെപ്പം കടുക്ക പറിക്കാൻ എത്തിയ യുവാവ് മുങ്ങി മരിച്ചു. നടുവണ്ണൂർ തച്ചറുകണ്ടി ഹാരിസ് (29) ആണ് മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകീട്ട് 4-30 ഓടെയാണ് സംഭവം. കാപ്പാട് , തുവ്വപ്പാറക്ക് അടുത്ത് കടലിൽ കടുക്ക പറിക്കുമ്പോഴാണ് അപകടം.

ഉടൻ തന്നെ ലൈഫ് ഗാർഡുകളായ കാട്ടിൽ പറമ്പിൽ ബിജീഷ്, ബിജു തുവ്വക്കാട്ട് പറമ്പിൽ, തുവ്വക്കാട്ട് പറമ്പിൽ രാജൻ തുടങ്ങിയവർ ഉടൻ തന്നെ രക്ഷാ പ്രവർത്തനം നടത്തി കൊയിലാണ്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പിതാവ് മൊയ്തീൻ, മാതാവ് മറിയംസഹോദരങ്ങൾ അസീസ്, ഹസീന

