KOYILANDY DIARY

The Perfect News Portal

കടല്‍ ക്ഷോഭത്തില്‍ വാടാനപ്പള്ളി ബീച്ച്‌-സ്‌നേഹതീരം റോഡ് തകര്‍ന്നു

തൃശൂര്‍: കടല്‍ ക്ഷോഭത്തില്‍ വാടാനപ്പള്ളി ബീച്ച്‌-സ്‌നേഹതീരം റോഡ് തകര്‍ന്നു. ആളൊഴിഞ്ഞ വീട് തകര്‍ച്ചയുടെ വക്കില്‍. രണ്ടു വരിയോളം തെങ്ങുകള്‍ കടപുഴകി. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കടലേറ്റത്തിലാണു വാടാനപ്പള്ളി ബീച്ചിനു സമീപം സ്‌നേഹതീരവുമായി ബന്ധിപ്പിക്കുന്ന റോഡ് ഭാഗികമായി തകര്‍ന്നത്.

കടലാക്രമണം തുടര്‍ന്നാല്‍ റോഡ് പൂര്‍ണമായും തകരും. ചിലങ്ക ബീച്ച്‌ വരെയുള്ള പ്രദേശത്താണു രണ്ടു വരിയോളം തെങ്ങുകള്‍ കടലെടുത്തത്. പൊക്കാഞ്ചേരി റോഡ് മണ്ണടിഞ്ഞ് മൂടി. മേഖലയില്‍ 26 വീടുകള്‍ കടലാക്രമണ ഭീതിയിലാണ്.

ചേറ്റുവ അഴിമുഖത്തിനു തെക്കും പൊക്കുളങ്ങരയിലുമായി 17 വീടുകളില്‍ കടല്‍ വെള്ളം കയറി.മഴ ശക്തി കുറഞ്ഞ് കടല്‍ ശാന്തമാകുകയും തൊഴിലാളികള്‍ കടലില്‍ പോകുകയും ചെയ്യുന്നതിനിടെയാണു പെട്ടെന്നു കാലവര്‍ഷം കനത്ത് കടല്‍ പ്രക്ഷുബ്ധമായത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *