KOYILANDY DIARY

The Perfect News Portal

അഞ്ച് വയസ്സുള്ള മകളെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച പിതാവിന്റെ ലൈസന്‍സ് റദ്ദാക്കി

മട്ടാഞ്ചേരി: ദേശീയപാതയില്‍ അഞ്ച് വയസ്സുള്ള മകളെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച പിതാവിന്റെ ലൈസന്‍സ് ആര്‍ടിഒ റദ്ദാക്കി. പള്ളുരുത്തി സ്വദേശിയായ ഷിബു ഫ്രാന്‍സിസിനെതിരെയാണ് നടപടി.അച്ഛനും അമ്മയ്ക്കുമൊപ്പമാണ് കുട്ടി ഇരുചക്രവാഹനം ഓടിച്ചത്. ഞായറാഴ്ച രാവിലെ ഇടപ്പള്ളിയിലൂടെ സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഇദ്ദേഹം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്

ഇടയ്ക്ക്, മുന്നിലിരുന്ന മകളെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിക്കുകയായിരുന്നു. പിന്നാലെ വന്ന ഒരു വാഹനത്തിലിരുന്നയാള്‍ ഇത് ചിത്രീകരിച്ചു. അതിനു ശേഷം അത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇത് വൈറലായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടത്. വാഹനമോടിച്ച കുട്ടി യു.കെ.ജി. വിദ്യാര്‍ഥിയാണ്. ഷിബു ഫ്രാന്‍സിസിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ്‌ ചെയ്തതായി ജോ.ആര്‍.ടി.ഒ. ഷാജി മാധവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *