കടലില്‍ കുടുങ്ങിയ മത്സ്യബന്ധന വള്ളം മുങ്ങി നാല് മത്സ്യത്തൊഴിലാളികളെ കാണാതായി

ആലപ്പുഴ: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ മത്സ്യബന്ധന വള്ളം മുങ്ങിയതായി റിപ്പോര്‍ട്ട്. ആലപ്പുഴ വാടയ്ക്കല്‍ ഷണ്‍മുഖവിലാസം കരയോഗത്തിനടുത്താണ് സംഭവം. സംഭവത്തില്‍ നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. പുന്നപ്ര ഭാഗത്തുള്ള മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. നാവിക സേനയുടെ ഹെലികോപ്ടര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ആഴക്കടലില്‍ മത്സ്യ ബന്ധനത്തിനിടെ വള്ളത്തിന്റെ എഞ്ചിന്‍ പ്രവര്‍ത്തന രഹിതമാകുകയും തിരയില്‍പെട്ട് തകരുകയും ചെയ്തുവെന്നാണ് വിവരം.
ശക്തമായ തിരമാലയും കാറ്റും കാരണം കടലിലേക്കിറങ്ങി ചെന്ന് രക്ഷാ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ല. പോലീസും കോസ്റ്റ് ഗാര്‍ഡും സാധ്യമായ രീതിയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. കൊച്ചി നാവിക ആസ്ഥാനത്തു നിന്നും മുങ്ങല്‍ വിദഗ്ദര്‍ ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്.

