KOYILANDY DIARY

The Perfect News Portal

ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പതിപ്പായ 7.0 ന്യുഗട്ട് ( Android 7.0 Nougat ) ഔദ്യോഗികമായി പുറത്തിറങ്ങി

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പതിപ്പായ 7.0 ന്യുഗട്ട് ( Android 7.0 Nougat ) ഔദ്യോഗികമായി പുറത്തിറങ്ങി. ഈ വര്‍ഷം മാര്‍ച്ച്‌ 9ന് ന്യുഗട്ടിന്റെ ഡെവലപ്പര്‍ പ്രിവ്യൂ പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിള്‍ പുറത്തുവിട്ടിരുന്നു.

തുടര്‍ന്ന് ലോകമെങ്ങുമുള്ള ആന്‍ഡ്രോയ്ഡ് ആരാധകരുടെയും ഡെവലപ്പര്‍മാരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ന്യുഗട്ടിന്റെ അന്തിമപതിപ്പ് തിങ്കളാഴ്ച ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തിരഞ്ഞെടുത്ത ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ന്യുഗട്ട് അപ്ഡേറ്റ് ലഭിച്ചുതുടങ്ങും.

ഗൂഗിളിന്റെ സ്വന്തം നെക്സസ് 6പി, നെക്സസ് 5എക്സ്, നെക്സസ് 6, നെക്സസ് 9 സ്മാര്‍ട്ഫോണുകളിലും പിക്സല്‍ സി ടാബ്ലറ്റിലുമാണ് ആദ്യഘട്ടത്തില്‍ ന്യുഗട്ട് അപ്ഡേറ്റ് ലഭിക്കുക. എന്നാല്‍, നെക്സസ് നിരയിലെ പഴയ മോഡലുകളായ നെക്സസ് 5, 2013ല്‍ ഇറങ്ങിയ നെക്സസ് 7 എന്നിവയ്ക്ക് പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് കിട്ടാനിടയില്ല.

Advertisements

എല്‍ജി ഉടന്‍ വിപണിയിലെത്തിക്കുന്ന വി20 ( LG V20 ) എന്ന സ്മാര്‍ട്ഫോണ്‍ ആയിരിക്കും ന്യുഗട്ട് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യഗാഡ്ജറ്റ് എന്ന് ഗൂഗിള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് വി20 ഇറങ്ങിയതിന്ശേഷമേ നെക്സസ് ഡിവൈസുകളിലേക്ക് ന്യുഗട്ട് എത്തുകയുള്ളൂ. ഒക്ടോബര്‍ പകുതിയോടെ ന്യുഗട്ട് അപ്ഡേറ്റുകള്‍ ലഭിച്ചുതുടങ്ങുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു.

250ലേറെ പുത്തന്‍ സവിശേഷതകളുമായാണ് ആന്‍ഡ്രോയ്ഡ് ന്യുഗട്ടിന്റെ വരവ്. ഇതില്‍ ഏറ്റവും പ്രധാനം മള്‍ട്ടിവിന്‍ഡോ, ഡയറക്‌ട് റിപ്ലൈ, ക്വിക്ക് സ്വിച്ച്‌ ഓപ്ഷനുകളാണെന്ന് ഗൂഗിള്‍ പറയുന്നു.

ഒരേ സ്ക്രീനില്‍ രണ്ട് ആപ്പുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമൊരുക്കുന്ന സംവിധാനമാണ് മള്‍ട്ടി-വിന്‍ഡോ. ഗെയിം കളിച്ചുകൊണ്ടിരിക്കുമ്ബോള്‍ തന്നെ സ്ക്രീനിന്റെ ഒരു പകുതിയില്‍ ഈമെയില്‍ പരിശോധിക്കുകയുമാവാം. ആപ്പുകളില്‍ നിന്ന് വരുന്ന നോട്ടിഫിക്കേഷനുകള്‍ക്കുളള മറുപടി അവിടെ വച്ചുതന്നെ നല്‍കാമെന്ന സൗകര്യമാണ് ‘ഡയറക്‌ട് റിപ്ലൈ’ വാഗ്ദാനം ചെയ്യുന്നത്.

ഫെയ്സ്ബുക്കില്‍ നിന്നും വാട്ട്സ്‌ആപ്പില്‍ നിന്നുമൊക്കെയുളള നോട്ടിഫിക്കേഷന്‍ ഫോണിന്റെ ഹോംസ്ക്രീനിന് മുകളില്‍ വന്ന് കിടക്കുമല്ലോ. അവ മുഴുവനും വായിക്കാനും മറുപടി നല്‍കാനും ആ ആപ്ലിക്കേഷന്‍ തുറന്നാലേ സാധിക്കൂ. എന്നാല്‍ ന്യുഗട്ടിലെ ഡയറക്‌ട് റിപ്ലൈ സംവിധാനം വഴി നോട്ടിഫേക്കഷന്‍ വായിക്കുന്നതിനൊപ്പം തന്നെ അവയ്ക്ക് മറുപടിയും അപ്പോള്‍ തന്നെ നല്‍കാം.

ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ട് ആപ്പുകളില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോകണമെങ്കില്‍ ഓവര്‍വ്യൂ ബട്ടനില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ മതി. ഈ സംവിധാനത്തെയാണ് ക്വിക്ക് സ്വിച്ച്‌ എന്ന് പറയുന്നത്.

ബാറ്ററി ആയുസ് വര്‍ധിപ്പിക്കുന്ന ‘ഡോസ്’ എന്ന സംവിധാനം തൊട്ടുമുമ്ബിറങ്ങിയ 6.0 മാഷ്മലോ വെര്‍ഷനില്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ന്യുഗട്ടിലെത്തുമ്ബോള്‍ ഡോസിന്റെ വീര്യവും മികവും വര്‍ധിക്കുന്നുണ്ട്. ഫോണ്‍ പോക്കറ്റിലോ ബാഗിലോ സൂക്ഷിക്കുമ്ബോള്‍ ബാറ്ററി ഉപയോഗം തനിയെ കുറയുന്ന സംവിധാനം ഡോസില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

നിലവില്‍ 1500ഓളം ഇമോജികള്‍ ആന്‍ഡ്രോയ്ഡ് ഒഎസിലുണ്ട്. ഇതിന് പുറമെ പുതിയ 72 ഇമോജികള്‍ കൂടി ന്യുഗട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ക്വിക്ക് സെറ്റിങ് കണ്‍ട്രോളുകളിലും ചില പരിഷ്കാരങ്ങള്‍ ന്യുഗട്ടില്‍ കൊണ്ടുവരുന്നുണ്ട്. ക്വിക്ക് കണ്‍ട്രോള്‍ സെറ്റിങ്സിലെ ഐക്കണുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റാനാകും.