ഓട്ടോ തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി. ജില്ലയിൽ രൂക്ഷമായി തുടരുന്ന സിഎൻജി ക്ഷാമം പരിഹരിക്കുക, ഓട്ടോ ടാക്‌സി നിരക്ക് വർധിപ്പിച്ച് ഉടൻ ഉത്തരവിറക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ലാ ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.

സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്‌ഘാടനം ചെയ്‌തു. ഷിജി ആന്റണി അധ്യക്ഷനായി. എ സോമശേഖരൻ, വേണു കക്കട്ടിൽ, പി സുരേഷ്‌ബാബു, എ ടി കെ ഭാസ്‌കരൻ, കെ ദീപക്, എം പി സുരേഷ്‌ബാബു, കെ ബാബു എന്നിവർ സംസാരിച്ചു. ആസിഫ് കണ്ണാടിക്കൽ സ്വാഗതവും ബി ആർ ബെന്നി നന്ദിയും പറഞ്ഞു.


