KOYILANDY DIARY

The Perfect News Portal

ഓട്ടോ തൊഴിലാളികളുടെ ഇന്നത്തെ ഓട്ടം സഹപ്രവർത്തകൻ്റെ നിർധന കുടുംബത്തെ സഹായിക്കാൻ

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികളുടെ ഇന്നത്തെ സർവീസ് സഹപ്രവർത്തകൻ്റെ കുടുംബത്തെ സഹായിക്കാനായി മാറ്റി വെച്ചു. അർബുദം ബാധിച്ച് മരണമടഞ്ഞ കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവറായിരുന്ന ശ്രീപ്രസാദിൻ്റെ കുടുംബത്തെ സഹായിക്കാനാണ് കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികൾ ഇന്നത്തെ നന്മ സർവീസ് ആയി നടത്തുന്നത്. കൊയിലാണ്ടി ട്രാഫിക്ക് എസ് ഐ വി.എം. ശശിധരൻ സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു. കെ. കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റാഫി അധ്യക്ഷതവഹിച്ചു. കെ. കെ രാധാകൃഷ്ണൻ, ഗോപി ഷെൽട്ടർ, ചന്ദ്രൻ, എ. കെ ശിവദാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *