ഓടുന്ന വാഹനത്തില്‍ നിന്ന് ഡീസല്‍ റോഡില്‍ പരന്നൊഴുകി
 
        ഫറോക്ക്: ഓടുന്ന വാഹനത്തില്‍ നിന്ന് ഡീസല്‍ റോഡില്‍ പരന്നൊഴുകി. അഗ്നിശമന സേന എത്തിയാണ് റോഡ് കഴുകി ഗതാഗതം സുഗമമാക്കിയത്. കെ.ടി.ഡി.സി വകുപ്പിന്റെ വാഹനത്തില്‍ നിന്ന് ഫറോക്ക് ബസ്സ് സ്റ്റാന്‍ന്റിനു മുന്നിലെ റോഡിലാണ് ഡീസല്‍ ഒഴുകിയത്.റോഡില്‍ ഒഴുകിയ ഡീസലില്‍ കയറി ഇരുചക്ര വാഹനങ്ങള്‍ തെന്നിവീഴുമെന്നു കരുതി നാട്ടുകാര്‍ ഉടന്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. അനില്‍ കുമാറിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ ഫോഴ്സ് ജീവനക്കാര്‍ റോഡ് കഴുകിയതിനെ തുടര്‍ന്ന് ഗതാഗതം പുനരാരംഭിച്ചു.


 
                        

 
                 
                