KOYILANDY DIARY

The Perfect News Portal

എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിടും

കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിടാന്‍ സ്വാശ്രയ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു.

എന്‍ജിനീയറിങ്, മെഡിക്കല്‍ കോളേജുകള്‍ അടക്കം എല്ലാ കോളേജുകളും അടച്ചിടും. നാളെ ഒരു ദിവസത്തേക്ക് മാത്രമാണ് സമരം. നെഹ്റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

ലക്കിടി നെഹ്രു ലോ കോളേജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് പി. കൃഷ്ണദാസടക്കം അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തത്. കൃഷ്ണദാസിന്റെ അറസ്റ്റില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷന്‍ അറിയിച്ചു.

Advertisements
 നിയമോപദേശക സുചിത്ര,കോളേജിലെ കായികാധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, പി.ആര്‍.ഒ. വത്സലകുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഒന്നാംപ്രതിയാണ് കൃഷ്ണദാസ്. ജാമ്യമില്ലാത്ത വകുപ്പുകളുള്‍പ്പെടെ ഇവര്‍ക്കുനേരേ ചുമത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ വാണിയംകുളം പി.കെ. ദാസ് ആസ്പത്രിയില്‍നിന്നാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. പ്രതിക്ക് കൊടുത്ത നോട്ടീസില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയിരുന്നില്ല. പിന്നീട് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു.ഇത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം.

ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ ചേര്‍ത്ത് വിളിച്ച്‌ വരുത്തിയ ശേഷം ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *