KOYILANDY DIARY.COM

The Perfect News Portal

ഒരു വർഷം പൂർത്തിയാക്കി സേവാഭാരതിയുടെ തെരുവോര അന്നദാന പദ്ധതി

കൊയിലാണ്ടി: ഒരു വർഷം പൂർത്തിയാക്കി സേവാഭാരതിയുടെ തെരുവോര അന്നദാന പദ്ധതി. വിശപ്പു രഹിത കൊയിലാണ്ടി എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ് സേവാഭാരതി പദ്ധതി ആരംഭിച്ചത്‌. ബസ് സ്റ്റാൻ്റിലും, തെരുവോരത്ത് ഒറ്റപ്പെട്ടവർക്കും, വീടുകളിൽ ഭക്ഷണം പാചകം ചെയ്യൻ കഴിയാത്ത വീടുകളിലും, ആശുപത്രിയിലെ രോഗികൾക്കും, രോഗികളുടെ കൂട്ടിരിപ്പുകാർക്കും, ദിവസേനെ  ഉച്ചഭക്ഷണം നൽകുന്നതെന്ന് സേവാഭാരതി പ്രവർത്തകർ പറഞ്ഞു. ഉദാര മനസ്കരായ ആളുകളിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജന്മദിനം, ശ്രാദ്ധ ദിനം, വിവാഹം, വാർഷികം,, , തുടങ്ങിയവിശേഷ ദിവസങ്ങളിൽ വ്യക്തി കളും, കുടുംബങ്ങളും നൽകുന്ന സംഭാവനകളിൽ നിന്നുമാണ് പദ്ധതി നടപ്പിലാക്കുന്നത്.. ഒരു ദിവസത്തെ ഉച്ചയൂണിന് 3000 രുപയാണ് വാങ്ങുന്നത്.കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പ് കാർക്കും ഉച്ചഭക്ഷണ വിതരണം നടത്തുന്നത് ആശുപത്രി മുൻ വശത്തെ ഫുട്പാത്തിൽ വെച്ചാണ് ആശുപത്രിക്കുള്ളിൽ നേരത്തെ വിതരണം നടത്തിയിരുന്നെങ്കിലും, നഗരസഭയും, ആശുപത്രി അധികൃതരും ചേർന്ന് സമ്മർദത്തെ തുടർന്ന് പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു.

ആശുപത്രി കോമ്പൗണ്ടിൽ തന്നെ ഭക്ഷണ വിതരണം നടത്താൻ സേവാഭാരതി നഗരസഭാ ചെയർമാന് കത്ത് നൽകിയെങ്കിലും അനുകൂല നിലപാടിനായി കാത്തിരിക്കുകയാണ്. ഒന്നാം വാർഷികാഘോഷ പരിപാടി കെ.വി.വി.എസ്. ജനറൽ സെക്രട്ടറി കെ.എം.രാജീവൻ ഉൽഘാനം ചെയ്തു. കെ.എസ്. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശ്യാം ബാബു, വിജയൻ ഏലകുന്നത്ത്, ഷൽമ പ്രഭീഷ്, ദേവിയമ്മ തുടങ്ങിയവരെ ആദരിച്ചു. മോഹനൻ കല്ലേരി സംസാരിച്ചു. അന്നദാന പദ്ധതിക്ക് പുറമെ പാലിയേറ്റീവ് ഉൾപ്പെടെ നിരവധി സേവന പ്രവർത്തനങ്ങൾ സേവാഭാരതി നടത്തുന്നുണ്ട്. ഒരു വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം പേർക്ക് അന്നമൂട്ടാൻ കഴിഞ്ഞതായി സേവാഭാരതി വക്താക്കൾ പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *