ഐ.എസ്.എം നോർത്ത് ജില്ലാ കൗൺസിൽ മീറ്റ് ഫൈസൽ നന്മണ്ട ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി> ഐ.എസ്.എം കോഴിക്കോട് നോർത്ത് ജില്ലാ കൗൺസിൽ മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ നന്മണ്ട ഉദ്ഘാടനം ചെയ്തു. എ.വി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ത്വൽഹത് കെ.പി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എൻ.എം നോർത്ത് ജില്ലാ സെക്രട്ടറി എൻ.കെ.എം സകരിയ്യ, അബ്ദുൾ അസീസ്, അബ്ദുൽ ജലീൽ, ഷാനവാസ് , അദീപ് , സബീൽ , റാസിബ് , സലാം, ഷെമീം, എ.മുഹമ്മദ്, റിയാസ് , നൗഷാദ്, നൂറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
