KOYILANDY DIARY.COM

The Perfect News Portal

ഐ എം വിജയന്റെ സഹോദരന്‍ കൃഷ്‌ണന്‍ വാഹനാപകടത്തില്‍ മരിച്ചു

തൃശൂര്‍: ഫുട്‌ബോള്‍ താരം ഐ എം വിജയന്റെ സഹോദരന്‍ കൃഷ്‌ണന്‍ (വിജു) ( 60) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്‌ച രാത്രി പത്തരക്ക്‌ തൃശൂര്‍ നഗരത്തില്‍വെച്ച്‌ കൃഷ്‌ണന്‍ സഞ്ചരിച്ചിരുന്ന ബൈക്ക്‌ കാറുമായി കൂട്ടിയിടിച്ചാണ്‌ അപകടം.

ഉടനെ അശ്വനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന എ ആര്‍ ക്യാമ്ബിലെ പൊലീസുകാരന്‍ വൈക്കം ഇല്ലിക്കല്‍ വീട്ടില്‍ ലിഗേഷിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലതയാണ്‌ കൃഷ്‌ണന്റെ ഭാര്യ. മക്കള്‍: കാവ്യ, കിരണ്‍, കൈലാസ്‌.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *