ഐഎസ്‌ആർഒയുടെ സ്‌ക്രാം ജെറ്റ് എൻജിന്‍ പരീക്ഷണ വിക്ഷേപണം വിജയം
 
        തിരുവനന്തപുരം : ഐഎസ്‌ആർഒയുടെ സ്‌ക്രാം ജെറ്റ് എഞ്ചിൻ പരീക്ഷണ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് രാവിലെ ആറിനായിരുന്നു വിക്ഷേപണം. ‘അന്തരീക്ഷ വായുവിനെ സ്വയം ആഗിരണം ചെയ്ത് ഇന്ധനം കത്തിക്കുന്ന എയർബ്രീത്തിങ് സ്‌ക്രാം ജെറ്റ് എഞ്ചിൻ റോക്കറ്റ് (ഡിഎംആർജെറ്റ്)ന്റെ പരീക്ഷണ വിക്ഷേപണമാണ് വിജയിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഐ. എസ്. ആർ. ഒ. ചെയര്‍മാൻഡോ. കിരണ്‍ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വിക്ഷേപിച്ച് 11 കിലോമീറ്റർ ഉയരത്തിൽ എത്തിയപ്പോഴാണ് രണ്ട് സ്ക്രാംജെറ്റ് എഞ്ചിനുകൾ പ്രവര്‍ത്തിപ്പിച്ചത്. പരീക്ഷണത്തിന്റെ ഭാഗമായി എഞ്ചിനുകൾ 55 സെക്കൻഡ് ജ്വലിപ്പിച്ചെന്നും ചെയർമാൻ അറിയിച്ചു.



 
                        

 
                 
                