ഏരൂരില്‍ നിന്ന് കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

പുനലൂര്‍: കൊല്ലം ജില്ലയിലെ ഏരൂരില്‍ നിന്ന് കാണാതായ ഏഴുവയസ്സുകാരി ശ്രീലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. കുളത്തൂപ്പുഴയിലെ റബ്ബര്‍ എസ്റ്റേറ്റിലാണ് മൃതദേഹം കണ്ടത്. അടുത്ത ബന്ധു രാജേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടിയെ ഇയാള്‍ ട്യൂഷന്‍ ക്ലാസ്സിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീടാണ് കാണാതായത്. കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവാണ് പിടിയിലായ രാജേഷ്. പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോലിസ് സംശയിക്കുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പോലിസ് അറിയിച്ചു.

