ഏകദിന ശിൽപശാല സoഘടിപ്പിച്ചു

കൊയിലാണ്ടി: അഖിലേന്ത്യാ കിസാൻ സഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക വികസന സമിതി അംഗങ്ങൾക്കുള്ള ഏകദിന ശിൽപശാല സoഘടിപ്പിച്ചു. തിക്കോടിയിൽ നടന്ന ശിൽപശാല AlKS ജില്ലാ സെക്രട്ടറി ടി.കെ.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കെ.ശശിധരൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അശ്വനി. ടി.എൻ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനെപ്പറ്റി ബോധവൽക്കരണം നടത്തി. ജില്ലാ പ്രസിഡണ്ട് കെ.നാരായണക്കുറുപ്പ്, പി.കെ. വിശ്വനാഥൻ, കെ. ചിന്നൻ നായർ, ശശി പുറക്കാട് എന്നിവർ സംസാരിച്ചു.


