എൻ.ഡി.എ.സ്ഥാനാർത്ഥി.എൻ.പി.രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു
കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി.എൻ.പി.രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു. അസി.റിട്ടേണിംഗ് ഓഫീസറായ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ഫത്തീല മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. കൊയിലാാണ്ടി സ്റ്റേഡിയത്തിൽ നിന്നും പ്രകടനമായാണ് നാമനിർദേശ പത്രിക സമർപ്പണത്തിനായി എത്തിയത്.

നേതാക്കളായ എസ്.ആർ.ജയ് കിഷ്, അഡ്വ.വി.സത്യൻ, വായനാരി വിനോദ്, ഏ പി. രാമചന്ദ്രൻ , വി.കെ. ജയൻ, കെ.വി. സുരേഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, എം.സി. ശശീന്ദ്രൻ, വി.കെ. മുകുന്ദൻ, വി.കെ. രാമൻ, പി. കനക, എസ്.അതുൽ, അഡ്വ.എൻ. അജീഷ് ,തുടങ്ങിയവരും സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.


