എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി. രാധാകൃഷ്ണൻ പയ്യോളിയിൽ പര്യടനം നടത്തി
കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി. രാധാകൃഷ്ണൻ പയ്യോളിയിൽ പര്യടനം നടത്തി. സി.ടി. മനോജിൻ്റെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് പ്രചരണം ആരംഭിച്ചത്. അയനിക്കാട്, നൃത്തകലാലയം, മൂടാടി, തിക്കോടി തുടങ്ങിയ മേഖലകളിലും പര്യടനം നടത്തി.

കെ.വി. സുരേഷ്, എസ്.ആർ. ജയ് കിഷ്, അഡ്വ.വി. സത്യൻ, വിശ്വൻ പിലാച്ചേരി, എം.സി. ശശീന്ദ്രൻ, അതുൽ എസ്., പി.പി. സന്തോഷ്, അംബികാ ഗിരിവാസൻ, സതീശൻ, ഒ.ബി.സി, മോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് സതീശൻ മൊച്ചേരി തുടങ്ങിയവരും ഉണ്ടായിരുന്നു.


