എൻ.എസ്.എസ്. ക്യാമ്പിന്റെ സമാപന സമ്മേളനം

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്, ഹയർ സെക്കണ്ടറി വിഭാഗം എൻ.എസ്.എസ്. ക്യാമ്പിന്റെ സമാപന സമ്മേളനം പ്രശസ്ത ഗാനരചയിതാവും കവിയുമായ നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ് ഇ പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിന്ധു. പി ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു.

ജയരാജ് പണിക്കർ, സജി കുമാർ , ഹരീഷ് എൻ. കെ , പ്രവീൺ കുമാർ, ഉണ്ണികൃഷ്ണൻ പി.കെ, നിമിഷ എൻ .എസ്, ദിൽജിത്ത് പി എസ് എന്നിവർ സംസാരിച്ചു. രജിന ടീച്ചർ, ടി.വി. സുധീഷ് എന്നിവർ സംസാരിച്ചു.


