KOYILANDY DIARY

The Perfect News Portal

എസ്സ്‌എസ്സ്‌എല്‍സി, ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

ഇത്തവണത്തെ എസ്സ്‌എസ്സ്‌എല്‍സി, ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. റെഗുലര്‍ വിഭാഗത്തില്‍ ആകെ 4,41,103 കുട്ടികളാണ് ഇക്കുറി എസ്സ്‌എസ്സ്‌എല്‍സി പരീക്ഷയെ‍ഴുതുന്നത്. ഹയര്‍സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10 നും എസ്സ്‌എസ്സ്‌എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയ്ക്ക് 1.45നുമാണ് പരീക്ഷ.

ഓരോ വിഷയത്തിലും 25 ശതമാനം അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇക്കുറി ചോദ്യക്കടലാസുകള്‍ തയ്യാറാക്കിയിട്ടുള്ളത്. 3046 സ്കൂളുകള്‍ എസ്സ്‌എസ്സ്‌എല്‍സി പരീക്ഷയ്ക്കായി ക്രമീകരിച്ചിരിക്കുന്നു.

റെഗുലര്‍ വിഭാഗത്തില്‍ ആകെ 4,41,103 വിദ്യാര്‍ത്ഥികളാണ് ഇക്കുറി എസ്സ്‌എസ്സ്‌എല്‍സി പരീക്ഷ എ‍ഴുതുന്നത്. ഇതില്‍ 2,24,564 പേര്‍ ആണ്‍കുട്ടികളും 2,16,539 പേര്‍ പെണ്‍കുട്ടികളുമാണ്. 3046 പരീക്ഷ കേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നു. 9 പരീക്ഷ കേന്ദ്രങ്ങളാണ് ഇത്തവണ ഗള്‍ഫിലുള്ളത്.ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളിലും കുട്ടികള്‍ പരീക്ഷയെ‍ഴുതും.

Advertisements

തീരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റ‍വും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നത്. 50030 കുട്ടികള്‍ ഇവിടെ പരീക്ഷയെ‍ഴുതും. ഏറ്റവും കുറവ് പരീക്ഷയെ‍ഴുതുന്നത് കോ‍ഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍. എസ്സ്‌എസ്സ്‌എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10 നും ഹയര്‍സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയ്ക്ക് 1.45 നുമാണ് പരീക്ഷ ആരംഭിക്കുന്നത്.

ഹയര്‍സെക്കന്‍ററിയില്‍ 2067 കേന്ദ്രങ്ങളിലായി 4,76,076 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെ‍ഴുതും. കുട്ടികളുടെ ഭയം കുറയ്ക്കാനായി എസ്സ്‌എസ്സ്‌എല്‍സിയ്ക്ക് ഇത്തവണ എല്ലാ വിഷയങ്ങളിലും 25 ശതമാനം അധിക ചോദ്യങ്ങള്‍ വീതം ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ക്രമക്കേടുകളില്ലാത്ത പരീക്ഷാ നടത്തിപ്പ് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍, പൊതുവിദ്യാഭ്യാസം, ഹയര്‍സെക്കന്‍ററി, ഡിഡി, ഡിഇഒ തലത്തില്‍ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. 28 ന് പരീഷ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *