KOYILANDY DIARY

The Perfect News Portal

“എവിടെ എന്റെ തൊഴില്‍” നവംബര്‍ 3ന് ഡിവൈഎഫ്‌ഐ യുടെ ദില്ലി ചലോ മാര്‍ച്ച്‌

ഡല്‍ഹി: തൊഴിലില്ലായ്മയ്ക്കെതിരെ കാല്‍ലക്ഷം യുവജനങ്ങളെ അണിനിരത്തി ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ നവംബര്‍ മൂന്നിന് ദില്ലി ചലോ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കും. ‘എവിടെ എന്റെ തൊഴില്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പാര്‍ലമെന്റ് മാര്‍ച്ച്‌. ഡിവൈഎഫ്‌ഐ സ്ഥാപകദിനത്തില്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും സമര വളന്റിയര്‍മാര്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.

ഓരോ വര്‍ഷവും രണ്ടുകോടി തൊഴില്‍ സൃഷ്ടിക്കുമെന്ന മോഡി സര്‍ക്കാരിന്റെ വാഗ്ദാനം പാഴായി. രണ്ടു ലക്ഷം തൊഴില്‍ പോലും സൃഷ്ടിക്കാനായില്ല. 2017 ജൂലൈയ്ക്കും 2018 ഏപ്രിലിനുമിടയില്‍ രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക് രണ്ടിരട്ടിയായി. ആവശ്യമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കാര്യക്ഷമമായ ഒരു നീക്കവും ഉണ്ടാകുന്നില്ല. സ്ഥിരംജോലി ഇല്ലാതാക്കി കരാര്‍തൊഴിലിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് നടപ്പാക്കുന്നത്. റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കുകയാണ്.

യുവാക്കള്‍ക്ക് ജോലിയും സ്ഥിരതയുള്ള ജോലിയും അന്യമാക്കുന്ന നയങ്ങള്‍ രൂക്ഷമായി നടപ്പാക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതെന്ന് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി പറഞ്ഞു. മാര്‍ച്ചിന്റെ പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും ജാഥകളും കേന്ദ്രഓഫീസുകള്‍ വളയുന്നതടക്കമുള്ള സമരങ്ങളും സംഘടിപ്പിക്കും. പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *