KOYILANDY DIARY

The Perfect News Portal

എല്‍.ഇ.ഡി തെരുവ് വിളക്കുകളുടെ സ്വിച്ച് ഓണ്‍ പരിപാടി ; “ഗ്രാമ ശ്രീ”

കൊയിലാണ്ടി> കൊയിലാണ്ടി നീയോജക മണ്ഢലം എം.എല്‍.എ കെ.ദാസന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചുകൊണ്ട് കൊയിലാണ്ടി നഗരത്തിലും, വിവിധ വാര്‍ഡുകളിലും എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുളള  നഗരസഭയുടെ “ഗ്രാമ ശ്രീ”  പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 25ന് വെളളിയാഴ്ച വൈകുന്നേരം 6 മണിക്ക് കൊയിലാണ്ടി ലോറി സ്റ്റാന്റ് പരിസരത്ത് കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

ചടങ്ങില്‍ മുന്‍ നഗരസഭ കൗണ്‍സിലറും മുതിര്‍ന്ന രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകനുമായ ടി.ഗോപി മാസ്റ്റര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നു. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍, ദിവ്യ സെല്‍വരാജ് (പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍), മിനി (മുന്‍സിപ്പല്‍ എഞ്ചിനീയര്‍), വി.കെ പത്മിനി (വൈസ് ചെയര്‍പേഴ്‌സണ്‍), യു.രാജീവന്‍ മാസ്റ്റര്‍ (കൗണ്‍സിലര്‍), വി.പി ഇബ്രാഹിം കുട്ടി (കൗണ്‍സിലര്‍), കെ.വി സുരേഷ് (കൗണ്‍സിലര്‍), ഷെറിന്‍ ഐറില്‍ സോളമന്‍ തുടങ്ങിയ പ്രമുഖര്‍ സംസാരിക്കും.