എത്ര ശ്രമിച്ചാലും ബി. ജെ. പി ക്ക് കേരളത്തില്‍ വേരുറപ്പിക്കാൻ കഴിയില്ല: പന്ന്യന്‍ രവീന്ദ്രന്

കുറ്റ്യാടി: സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം ദേശിയ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇടതു പക്ഷ മുന്നണി സര്‍ക്കാര്‍ രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
എത്ര ശ്രമിച്ചാലും ബി. ജെ. പി ക്ക് കേരളത്തില്‍ വേരുറപ്പിക്കാൻ കഴിയില്ല. ഇടതു മുന്നണി യില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കണ്ടിട്ട് ആ രും പായവിരിക്കേണ്ടതില്ല. ജാനകിയ സമരങ്ങളിലൂടെ രൂപപ്പെട്ട് വന്ന കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പല ശ്രമങ്ങളും ബി. ജെ. പി നടത്തുന്നുണ്ട്.

ഇത് നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി. വി. ബാലന് അധ്യക്ഷത വഹിച്ചു. സത്യന് മൊകേരി, സി. എന്‍. ചന്ദ്രന്. ഇ. കെ. വിജയന്, ഐ. വി. ശശാങ്കന്, എം. നാരായണന് പ്രസംഗിച്ചു. പി. സുരേഷ് ബാബു സ്വാഗത വും. രജീന്ദ്രന്‍ കപ്പള്ളി നന്ദിയും പറഞ്ഞു. റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും നടന്നു.

