എണ്‍പത് പിന്നിട്ടൊരാള്‍ ആദ്യ ചോറുണ്ണാന്‍ എത്തിയത് അപൂര്‍വ ചടങ്ങായി മാറി

ആറന്മുള: തിങ്കളാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ചോറൂണ് വഴിപാടിന്റെ രസീത് കണ്ട് ഏവരും ഞെട്ടി. എണ്‍പത് പിന്നിട്ടയാള്‍ക്കായിരുന്നു ചോറൂണ്. നടത്തിയത് മക്കളും മരുമക്കളും ചേര്‍ന്ന് അച്ഛന്റെ ചോറൂണ് അതിഗംഭീരമാക്കി.
ചേര്‍ത്തല വാരനാട് ശബരിപ്പാടത്ത് രവീന്ദ്രനാഥന്‍ നായരാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേര്‍ന്ന വഴിപാട് നടത്താനായി ക്ഷേത്രത്തില്‍ എത്തിയത്. രവീന്ദ്രനാഥിന്റെ അച്ഛന്‍ 83 വര്‍ഷം മുന്‍പ് നേര്‍ന്ന വഴിപാടായിരുന്നു മകനെ പാര്‍ത്ഥസാരഥി ക്ഷേത്ര നടയില്‍ കൊണ്ടുവന്ന് ചോറൂണ് നടത്തിക്കാമെന്നത്.

ചോറൂണിന് കര്‍ക്കടക മാസത്തിന് മുന്‍പുള്ള നല്ല മൂഹുര്‍ത്തമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച. ഇതറിഞ്ഞതോടെ മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാമായി എത്തി വഴിപാട് നടത്തി. എണ്‍പത് പിന്നിട്ടൊരാള്‍ ആദ്യ ചോറുണ്ണാന്‍ എത്തിയതോടെ അപൂര്‍വമായൊരു ചടങ്ങായി അത് മാറി.

