എടവന ഭഗവതി ക്ഷേത്ര മഹോല്‍സവം
കൊയിലാണ്ടി: ചേലിയ എടവന ഭഗവതി ക്ഷേത്രം മഹോല്‍സവം ജനുവരി 21,22,23 തിയ്യതികളില്‍ ആഘോഷിക്കും. 21-ന് രാവിലെ കലവറ നിറയ്ക്കല്‍, വൈകീട്ട് 5.45-ന് ഗുളികന് സഹസ്രപന്ത സമര്‍പ്പണം, രാത്രി ഏഴിന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കവി മേലൂര്‍ വാസുദേവന്‍ എന്നിവരെ ആദരിക്കല്‍, 8.30-ന് കെ.പി.എ.സിയുടെ നാടകം -പ്രണയ സാഗരം. 22-ന് ഉദയാസ്തമനനാമജപം, ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് വരവ്,നട്ടത്തിറ, 23-ന് വൈകീട്ട് ആഘോഷ വരവ്, തിറകള്‍ എന്നിവ ഉണ്ടാകമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
