എക്‌സ് സർവ്വീസ്‌മെൻ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: എക്‌സ് സർവ്വീസ്‌മെൻ വെൽഫയർ അസോസിയേഷൻ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കേണൽ സുരേഷ്ബാബു നിർവ്വഹിച്ചു. പന്തലായനി ഗോവിന്ദയിൽ നടന്ന കുടുംബസംഗമത്തിൽ അസോസിയേഷൻ പ്രസിഡണ്ട് ടി. ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു.
മുതിർന്ന പ്രവർത്തകരെ ഡോ: എം. ബാലൻ, ഡോ: ഗോപിനാഥ് എന്നിവർ ആദരിച്ചു. മേജർ ശിവദാസൻ, എ. കെ. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. സിക്രട്ടറി വേണുഗോപാലൻ പി.വി. സ്വാഗതവും എം. രവീന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

