എം.ഒ.യു എഗ്രിമെൻ്റാക്കി ഉടൻ നടപ്പിലാക്കുക: സി.ഐ.ടി.യു
ഇൻഡസ് മോട്ടോഴ്സിനു മുമ്പിൽ സി.ഐ.ടി.യു പ്രതിഷേധ ധർണ.. കൊയിലാണ്ടി; ട്രേഡ് യൂനിയനുകളുമായി, ഇൻഡസ് മോട്ടോർ മാനേജ്മെൻ്റ്, ചർച്ച ചെയ്ത് അംഗീകരിച്ച എം.ഒ.യു, എഗ്രിമെൻ്റാക്കി ഉടൻ നടപ്പിലാക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, മുഴുവൻ സാലറി അരിയേഴ്സും തൊഴിലാളികൾക്ക് ഉടൻ നൽകുക, എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട്, ചെങ്ങോട്ടുകാവ് ഇൻഡസ് മോട്ടോഴ്സിനു മുമ്പിൽ സി.ഐ.ടി.യു പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി.ഐ.ടി.യു. ജില്ലാ കമ്മറ്റി അംഗം എം. പത്മനാഭൻ സമരം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കേരള ഓട്ടോമൊബൈൽ സെയിൽ & സർവീസ് എംപ്ളോയീസ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് കൊയിലാണ്ടി, ചെങ്ങോട്ട്കാവിലുള്ള ഇൻഡസ് മോട്ടോഴ്സിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തിയത്. കെ. ദിനേശ്, അനൂപ് വൈ.പി. എന്നിവർ സംസാരിച്ചു.


