എംപ്ലോയ്‌മെന്റ് ജനറേഷൻ ഇൻ ട്രഡീഷണൽ സെക്ടർ പദ്ധതി: ട്രെയിനികൾക്ക് ചെക്ക് വിതരണം ചെയ്തു
കൊയിലാണ്ടി: കേരള വ്യവസായ വകുപ്പിന്റെ എംപ്ലോയ്‌മെന്റ് ജനറേഷൻ ഇൻ ട്രഡീഷണൽ സെക്ടർ പദ്ധതിയുടെ ഭാഗമായി സുരഭി മുഖേന കോഴിക്കോട് ഡിസ്ട്രിക് ഹാൻഡിക്രാഫ്റ്റ് ആർടിസാൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നേതൃത്വത്തിൽ ട്രെയിനികൾക്ക് ചെക്ക് വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി രഡിസ്ട്രാർ എ. കെ ബൽരാജ് നിർവ്വഹിച്ചു. സംഘം പ്രസിഡണ്ട് രാമദാസ് തൈക്കണ്ടി അദ്ധ്യക്ഷതവഹിച്ചു. 20 ട്രെയ്‌നികൾക്ക് 200 രൂപ പ്രകാരം 45 ദിവസത്തെ ചെക്കാണ് കൈമാറിയത്.
ജില്ലാ വ്യവസായ കേന്ദ്രം സുരഭി സാമ്പത്തിക വിഭാഗം മാനേജർ എ. കെ. ബാലചന്ദ്രൻ, എം. ശ്രീനിവാസൻ, അമ്മിണി, ടി. പി. നിഷിഭ തുടങ്ങിയവർ സംസാരിച്ചു.




