ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: നഗസഭയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ എല്‍.എസ്.എസ്; യു.എസ്.എസ്; എസ്.എസ്.എല്‍.സി; പ്ലസ്2 വിദ്യാര്‍ഥികളെ നഗരസഭ അനുമോദിച്ചു. നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടന്ന അനുമോദനം നഗരസഭ ചെയര്മാന് അഡ്വ; കെ. സത്യന് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയര്പേഴ്സന് വി.കെ.പത്മിനി, വി.കെ.അജിത, വി. സുന്ദരന്‍, എം. സുരേന്ദ്രന്, പി.പി. കനക, വി.കെ. ലാലിഷ, സി.കെ. സലീന എന്നിവര്‍ സംസാരിച്ചു. പി.എം. ബിജു സ്വാഗതവും, ഡോ. പി.കെ. ഷാജി നന്ദിയും പറഞ്ഞു. തുടര്‍ന്ന് സി. അജിത് കുമാര്‍ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നയിച്ചു.
