KOYILANDY DIARY.COM

The Perfect News Portal

ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രം താലപ്പൊലി മഹോത്സവം മാർച്ച് 24 മുതൽ

കൊയിലാണ്ടി: ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രം താലപ്പൊലി മഹോത്സവം മാർച്ച് 24 മുതൽ ആരംഭിച്ച് 28ന് സമാപിക്കും. 24 ന് രാവിലെ 10 മണിക്ക് കൊടിയേറ്റം, രാത്രി 7 മണിക്ക് തിരുവായുധം എഴുന്നള്ളിപ്പ്, രാത്രി 9 മണിക്ക് യക്ഷനാരി നാടകം. 25 ന് വൈകീട്ട് 3 മണിക്ക് പൂത്താലപ്പൊലി, 9 മണിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം, ഗാനസന്ധ്യ. 26 ന് ചെറിയ വിളക്ക് വൈകീട്ട് 7 മണിക്ക് രാമസിംഹൻ്റെ പ്രഭാഷണം, രാത്രി 10 മണി മാനസജപ ലഹരി. 27ന് വലിയ വിളക്ക്, രാത്രി 7 മണി ക്ക് പോരൂർ ഉണ്ണികൃഷ്ണൻ്റെയും, കല്പാത്തി ബാലകൃഷ്ണൻ്റെയും ഇരട്ട തായമ്പക. 9.30 ന് സംഗീത വിരുന്ന്. 28 ന് താലപ്പൊലി വൈകീട്ട് 6. 45 ന് നാന്തകം എഴുന്നള്ളിപ്പ്. തുടർന്ന് വർണ്ണ വിസ്മയം കരി മരുന്നു പ്രയോഗം.

Share news

Leave a Reply

Your email address will not be published. Required fields are marked *