KOYILANDY DIARY.COM

The Perfect News Portal

ഈദാശംസ നേര്‍ന്ന് പ്രധാനമന്ത്രി, കേരളത്തിന് പ്രശംസ

ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു. പുണ്യ റംസാന്‍ കാരുണ്യത്തിന്റെയും സഹനത്തിന്റെയും ദാനധര്‍മ്മത്തിന്റെയും മഹത്തായ സന്ദേശമാണ് പങ്കുവയ്ക്കുന്നതെന്നും ഇത് എല്ലാവക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം ആഘോഷങ്ങള്‍ സന്തോഷം പകരുന്നതാണെന്നും രാജ്യത്തെ ഇത് മുന്നോട്ട് നയിക്കുമെന്നും പ്രധാനമന്ത്രി ആശംസയില്‍ പറഞ്ഞു.

റംസാന്‍ മാസത്തില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ മുന്‍കൈയെടുത്ത ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ മുബാറക് ഗ്രാമവാസികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 3500 മുസ്ലിം കുടുംബങ്ങളുള്ള മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തില്‍ റംസാന്‍ മാസത്തില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തു. ഇതിനായി സര്‍ക്കാര്‍ 17 ലക്ഷം രൂപ അനുവദിച്ചിരുന്നു.

എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അനുവദിച്ച ഫണ്ട് അവര്‍ തിരിച്ചു നല്‍കുകയും റംസാന്റെ ഭാഗമായി സ്വന്തമായി പണം കണ്ടെത്തി ശൗചാലയങ്ങല്‍ നിര്‍മ്മിക്കുകയും ചെയ്തു. ഈ റംസാന്‍ മാസം അവര്‍ സാമൂഹിക സേവനത്തിനായി ഉപയോഗപ്പെടുത്തിയതായും ഇത് അഭിനന്ദീനീയമായ മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisements

തുറസ്സായ സ്ഥലങ്ങളിലുള്ള മലമൂത്രവിസര്‍ജ്ജന വിമുക്ത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ച കേരളം, സിക്കം, ഹിമാചല്‍ പ്രദേശ് എന്നിവയ്ക്കൊപ്പം അടുത്തിടെ പ്രഖ്യാപനം നടന്ന ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളെയും മന്‍കി ബാത്തില്‍ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *