ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസില്‍ അംഗമാകുന്നതിനുള്ള അപേക്ഷാ ഫോറം കൈപ്പറ്റണം

കൊയിലാണ്ടി: കേരള സര്‍ക്കാര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസില്‍ അംഗമാകുന്നതിനുള്ള അപേക്ഷാ ഫോറം കൊയിലാണ്ടി ലേബര്‍ ഓഫീസില്‍ ലഭ്യമാണ്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്ന തൊഴിലുടമകള്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവര്‍ അപേക്ഷാ ഫോറം അടിയന്തരമായി കൈപ്പറ്റേണ്ടതാണ് എന്ന് കൊയിലാണ്ടി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. പദ്ധതി തികച്ചും സൗജന്യമാണ് .

