KOYILANDY DIARY.COM

The Perfect News Portal

ഇഷ തല്‍വാര്‍ വീണ്ടും തെലുങ്കിലേക്ക്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തിന് ശേഷം ഇഷ തല്‍വാറിന് കാര്യമായ വേഷങ്ങള്‍ ഒന്നും ലഭിച്ചില്ല. മമ്മൂട്ടി നായകനായ ബാല്യകാല സഖി എന്ന ചിത്രത്തില്‍ സുഹറ എന്ന കഥപാത്രത്തെ അവതരിപ്പിച്ചു. ഏറെ പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും ബാല്യകാല സഖിയിലെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടിയില്ല. ഇപ്പോഴിതാ ഇഷ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. പ്രദീപ് സംവിധാനം ചെയ്യുന്ന രാജ ചെയ്യീ വെസ്‌തേ എന്ന പുതിയ തെലുങ്ക് ചിത്രത്തിലാണ് ഇഷ ഇനി അഭിനയിക്കുന്നത്. നരാ രോഹിതാണ് ചിത്രത്തില്‍ നായക വേഷം ചെയ്യുന്നത്.

Share news