ഇറ്റലിയില്‍ ഇന്നലെയുണ്ടായ ഭൂകന്പത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി

റോം: ഇറ്റലിയില്‍ ഇന്നലെയുണ്ടായ ഭൂകന്പത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. 368 പേരെ പരുക്കുകളോടെ പുറത്തെടുത്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്നു രാവിലെ ഒരു പത്തുവയസ്സുകാരിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുത്തു.
ബുധനാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ 3.36നാണ് മധ്യ ഇറ്റാലിയന്‍ നഗരത്തെ കശക്കിയെറിഞ്ഞ ഭൂകന്പം ഉണ്ടായത്. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തില്‍ നഗരത്തിലെ പ്രധാന കെട്ടിടങ്ങളും ചരിത്ര സമാരകങ്ങളും തകര്‍ന്നടിഞ്ഞു. റോമില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ആക്യൂമോളിക്കു സമീപമായിരുന്നു പ്രഭവ കേന്ദ്രം.ഇടിടെയുള്ള വീടുകളില്‍ മൂന്നിലൊന്നും നിലംപൊത്തി.

റോം, അന്പ്രിയ, ലാസിയോ, ലെ മാഴ്സ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശംവിതച്ചത്. 80 ഓളം തവണ തുടര്‍ചലനങ്ങള്‍ ഉണ്ടായതായി രാജ്യാന്തര മാധ്യമങ്ങള്‍ റപ്പോര്‍ട്ട് ചെയ്യുന്നു. മരണം സംബന്ധിച്ച വ്യക്തമായ കണക്ക് ഇനിയും ലഭ്യമായിട്ടില്ലെന്നാണ് സൂചന. റോഡുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നതിനാല്‍ ഗ്രാമങ്ങളിലെ സ്ഥിതി ഇനിയും പുറത്തുവന്നിട്ടില്ല.

