KOYILANDY DIARY

The Perfect News Portal

ഇറാനിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35 ആ​യി

ടെഹ്‌റാന്‍ : ഇറാനിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35 ആ​യി. നിരവധി പേര്‍ക്ക് പൊ​ട്ടി​ത്തെ​റി​യി​ൽ പരിക്കേറ്റു. വടക്കന്‍ ഇറാനിലെ ഗലെസ്താനില്‍ സെമസ്താന്യുര്‍ട്ട് ഖനിയിലാണ് സ്‌ഫോടനമുണ്ടായത്. ഖനിയിലെ തുരങ്കത്തില്‍ കുടുങ്ങിപ്പോയവരാണ് അപകടത്തിനിരയായത്.80 പേ​ർ ഖ​നി​യി​ൽ കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ട്ടി​ത്തെ​റി​ല്‍ മീ​ഥേ​ൻ ഗ്യാ​സ് നി​റ​ഞ്ഞി​രി​ക്കു​ന്ന ഖ​നി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യം 500ൽ ​അ​ധി​കം തൊ​ഴി​ലാ​ളി​ക​ൾ ഖ​നി​യി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.ഖനിയില്‍ ജോലി നടക്കവെ, ഒരാള്‍ ലോറി എഞ്ചിന്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. എഞ്ചിന്‍ പ്രവര്‍ത്തിച്ചപ്പോള്‍, മീഥേന്‍ ഗ്യാസ് പൊട്ടിത്തെറിച്ച് ഒരു മൈലോളം നീളത്തില്‍ തുരങ്കം തകര്‍ന്ന് വീഴുകയായിരുന്നു.തുരങ്കത്തിൽ വിഷ വായു നിറഞ്ഞു കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം വളരെ സാവധാനമാണ്​ നടക്കുന്നതെന്ന്​ ഗ​െലസ്​താൻ ഗവർണർ ഹസൻ സദെഖ്​ലോ  അറിയിച്ചു. തകര്‍ന്നു വീണ തുരങ്കത്തിന് സമീപം പുതിയ തുരങ്കം നിര്‍മ്മിച്ച് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *