KOYILANDY DIARY

The Perfect News Portal

ഇരു വൃക്കകളും തകരാറിലായ പാവുവയൽ ദിനേശ്ബാബു ഉദാരമതികളുടെ സഹായംതേടി

33

കൊയിലാണ്ടി; ഇരു വൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയ കൊല്ലം പാവുവയൽ ലക്ഷ്മി നിവാസിൽ
ദിനേശ്ബാബുവും കുടുംബവും ഉദാരമതികളുടെ സഹായം തേടുന്നു. ഭാര്യയും രണ്ട് പെൺകുട്ടികളുമടങ്ങുന്ന നിർദ്ധനകുടുംബം ചികിത്സിക്കാൻ പണമില്ലതെ നരഗതുല്യമായ തീവിതം നയിക്കുകയാണിപ്പോൾ. നാട്ടുകാരുടെയും റസിഡന്റ്‌സ് അസോസിയേഷനും നൽകുന്ന ചെറിയ സഹായത്തോടുകൂടെയാണ് ഇപ്പോൾ ജീവിതം മുന്നോട്ട് പോകുന്നത്. വിദഗ്ദ ചികിത്സ നടത്താനും, സാമ്പത്തിക സഹായം കണ്ടെത്താനും നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സാസഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരവാഹികൾ കൊയിലാണ്ടി മീഡിയാ ക്ലബ്ബിൽ പത്രസമ്മേളനം വിളിച്ചുചേർത്തു.

നിരവധി വർഷങ്ങളായി വിദേശത്ത് ജോലിചെയ്ത് നാട്ടിൽ തിരിച്ചെത്തിയശേഷം കോഴിക്കോട് സ്വാകാര്യ വർക്ക്‌ഷോപ്പിൽ ജോലിചെയ്ത് വരികയായിരുന്നു ദിനേശ്ബാബു. ഇപ്പോൾ നാല് വർഷത്തിലേറെയായി കിഡ്‌നിസംബനധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം കാര്യമായ ചികിത്സ ലഭിക്കാത്തത്‌കൊണ്ട് അസുഖം മൂർച്ചിച്ചിരിക്കുകയാണ്. ഇപ്പോൾ തലച്ചോറിൽ രക്തസ്രാവം ഉണ്ടായത്കാരണം സംസാരശേഷിയും പൂർണ്ണമായും ഇല്ലാതായിരിക്കുകയാണ്.

ദീർഘകാലം വിദഗ്ദചികിത്സ നൽകിയാൽ മാത്രമേ അസുഖം മാറി പൂർവ്വസ്ഥിതിയിലാകുകയുള്ളുവെന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ദിനേശ്ബാബുവിനെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. അതിന് ലക്ഷങ്ങൾ ചിലവ് വരുമെന്നാണ് പറയുന്നത്.

Advertisements

ഭാര്യയും രണ്ട് പെൺകുട്ടികളുമുള്ള നിർദ്ദന കുടുംബത്തിന് കയറികിടക്കാൻ ഒരു കൂരപോലുമില്ല. ഏതുസമയത്തും നിലംപൊത്താവുന്ന നിലയിലുള്ള പഴയ ഒട് മേഞ്ഞ വെള്ളം കെട്ടികിടക്കുന്ന തറവാട് വീടുമാണുള്ളത്. ഇതിൽ കയറികിടക്കണമെങ്കിൽ ജീവൻ പണയംവെക്കേണ്ട അവസ്ഥയും.

ദിനേശ്ബാബുവിന്റെ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ മുന്നോട്ട് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നഗരസഭാ വൈസ് ചെയർപേഴ്‌സൺ വി. കെ. വത്മിനിയുടെയും വിവിധ രാഷ്ട്രീയ പാർട്ടി നോതാക്കളുടെയും സാന്നിദ്ധ്യത്തിൽ വിപുലമായ ചികിത്സ സഹായ കമ്മിറ്റി രീപീകരിച്ചിരിക്കുകയാണ്.

സഹായമഭ്യർത്ഥിച്ച് കൊയിലാണ്ടി യൂണിയൻ ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ട്. A/C No. 611102010007894, IFSC CODE: UBINO 560008

പത്രസമ്മേളനത്തിൽ : വി. കെ. പത്മിനി (സഹായ കമ്മിറ്റി ചെയർമാൻ), അഡ്വ: കെ. പി. നിഷാദ് (കൺവീനർ), കെ. എസ്. ജയദേവ് (കൺവീനർ) കെ.. സുഗുണൻ നടേരി ഭാസ്‌ക്കരൻ, തട്ടാർകണ്ടി മോഹനൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *