KOYILANDY DIARY.COM

The Perfect News Portal

ഇമ്പിച്ചി ബാവ ഭവനപദ്ധതി : വയനാട്ടില്‍ ഫ്രെബ്രുവരി 28നകം നിര്‍മ്മാണം പൂര്‍ത്തിയാക്കും

വയനാട്:ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ക്കായി എര്‍പ്പെടുത്തിയ ഇമ്പിച്ചി ബാവ ഭവനപദ്ധതി പ്രകാരം ജില്ലയില്‍ അനുവദിക്കപ്പെട്ട വീടുകളുടെ നിര്‍മ്മാണം ഫെബ്രുവരി 28 നകം പൂര്‍ത്തികരിക്കും. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച്‌ ഓഫീസര്‍ എ. മുഹമ്മദ് അന്‍സര്‍ അധ്യക്ഷതയില്‍ കളക്ടറേറ്റ് മെയിന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

വയനാട് ജില്ലയില്‍ 153 വീടുകളാണ് പദ്ധതി വഴി നിര്‍മിക്കുന്നത്. ഭവന നിര്‍മാണത്തിനുവേണ്ടി കരാറിലേര്‍പ്പെട്ട ഗുണഭോക്താക്കള്‍ വിവിധ കാരണങ്ങളാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ ഈ ഓരോ ഘട്ടങ്ങളിലെയും തുക അനുവദിക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. ആയിരം സ്‌ക്വയര്‍ ഫീറ്റ് വരെ വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് ആനുപാതികമായി രണ്ടു മുതല്‍ നാലു ലക്ഷം രൂപ വരെയാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നുത്.ഭവന നിര്‍മ്മാണത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ലൈഫ് മിഷന്റെയും എന്‍.ജി.ഒകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹായവും തേടും.

നിലവിലുള്ള വീടുകളുടെ നിര്‍മ്മാണ പുരോഗതിയും യോഗം പരിശോധിച്ചു. ഫ്രെബ്രുവരി 8ന് എംഎല്‍എമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കുടുംബശ്രീ, ലൈഫ് മിഷന്‍, യുഎന്‍ഡിപി, വിവിധ എന്‍ എസ് എസ് യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാ കളക്ടറേറ്റില്‍ മീറ്റിങ് നടത്താനും യോഗത്തില്‍ തീരുമാനമായി. കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത് പ്രിന്‍സിപ്പല്‍ യൂസഫ് ചെമ്ബന്‍, എം സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് സരിത സുധാകരന്‍, സെക്ഷന്‍ ക്ലര്‍ക്ക് അഫ്‌സ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *